കണ്ണൂരും കാസര്‍കോട്ടും ചുഴലിക്കാറ്റ്
കണ്ണൂര്‍: കണ്ണൂരിലും കാസര്‍കോട്ടും ജൂലായ് ഏഴ് ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കും ചുഴലിക്കാറ്റടിച്ചു. കാറ്റില്‍ സ്കൂള്‍ കെട്ടിടവും വീടുകളും കടകളും തകര്‍ന്നുവീണിട്ടുണ്ട്. കൃഷിവിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്.
കണ്ണൂരിലെ ഇരിട്ടി, വെളിമാനം, ചെറുപുഴ, കക്കംചാല്‍ എന്നിവിടങ്ങളിലും കാസര്‍കോട്ട് കിണാനൂര്‍, കരിന്തളം എന്നീ പ്രദേശങ്ങളിലുമാണ് കാറ്റ് നാശം വിതച്ചത്. ഇരുജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കാക്കുന്നു.
കക്കംചാല്‍ സെന്റ്മേരീസ് സ്കൂള്‍ ശക്തമായ കാറ്റില്‍ ഭാഗികമായി തകര്‍ന്നു. ക്ലാസ് നടക്കവെ സ്കൂള്‍ തകര്‍ന്നത് അല്പനേരത്തേക്ക് പരിഭ്രാന്തി പരത്തി. കുട്ടികളും അധ്യാപകരും പുറത്തേക്കോടിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഓടുന്നതിനിടയില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കണ്ണൂരില്‍ ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കിണാനൂര്‍, കരിന്തളം എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ന്നത്. അഞ്ചു വീടുകളും ഒരു കടയുമാണ് തകര്‍ന്നിട്ടുള്ളത്.












Click it and Unblock the Notifications