Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം രാജ്യത്തെ ആദ്യത്തെ ഇക്കോസിറ്റിയാവും

കോട്ടയം: ലോകബാങ്കും പരിസ്ഥിതി മന്ത്രാലവും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇക്കോസിറ്റി പദ്ധതിക്ക ് കോട്ടയത്തെ തിരഞ്ഞെടുത്തു. പദ്ധതിയനുസരിച്ച് രാജ്യത്തെ ആദ്യത്തെ ഇക്കോസിറ്റിയാവും കോട്ടയം.

പദ്ധതിയുടെ മുന്നോടിയായി പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം പ്രാഥമിക പഠനം നടത്തി. പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘം ജില്ലാ കളക്ടര്‍മാരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി.

കോട്ടയം നഗരസഭയും കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അയ്മനം ഗ്രാമപഞ്ചായത്തുകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരിക. പദ്ധതി വിജയകരമെന്നു കണ്ടാല്‍ തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് സ്ഥലങ്ങളിലും ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ജനകീയ ഇക്കോ ടൂറിസം, നഗരശുചിത്വം എന്നിവയ്ക്ക് മുന്‍ഗണന കൊടുത്തുള്ളവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജനകീയ ടൂറിസം വികസിപ്പിക്കാനായി കുമരകത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ടൂറിസം കോംപ്ലക്സും താമസിക്കാനായി കുടിലുകളും സ്ഥാപിക്കും.

നഗരശുചിത്വത്തിനുള്ള പദ്ധതികളുടെ ഭാഗമായി മാലിന്യസംസ്കരണത്തിനുള്ള സംവിധാനങ്ങളും നടപ്പിലാക്കും. പരിസ്ഥിതി ബോധവല്‍ക്കരണം പദ്ധതിയുടെ ഭാഗമാണ്. വേമ്പനാട്ട് കായലിന്റെ ടൂറിസ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+