Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യദുരന്തം: സര്‍ക്കാരിന് അന്ത്യശാസനം

തിരുവന്തപുരം: കല്ലുവാതുക്കല്‍, പള്ളിപ്പുറം മദ്യദുരന്തത്തെക്കുറിച്ചുള്ള സത്യവാങ്മൂലം ജൂലായ് 21 ശനിയാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്റിസ് മോഹന്‍കുമാര്‍ കമ്മീഷന്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കി.

തിരുവനന്തപുരം തൈക്കാട് ഗസ്റ് ഹൗസില്‍ ജൂലായ് ഏഴ് ശനിയാഴ്ച ചേര്‍ന്ന കമ്മീഷന്റെ സിറ്റിംഗിലാണ് സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയത്. മദ്യദുരന്തത്തെക്കുറിച്ച് ഇതുവരെ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നാലു തവണ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കമ്മീഷന്റെ ശാസനങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

ശനിയാഴ്ച ചേര്‍ന്ന സിറ്റിംഗില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഒരു പ്ലീഡര്‍ മാത്രമാണ് സംബന്ധിച്ചത്. ആഭ്യന്തരം, എക്സൈസ്, നികുതി എന്നീ വകുപ്പുകള്‍ക്കായി ഒരു പ്ലീഡറെ മാത്രം നിയോഗിച്ച നടപടിയെയും കമ്മീഷന്‍ വിമര്‍ശിച്ചു.

യുഡിഎഫിന്റെ പ്രക്ഷോഭത്തെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരാണ് കര്‍ണാടകത്തില്‍ നിന്നും മോഹന്‍കുമാറിനെ കൊണ്ടുവന്ന് അന്വേഷണത്തിന്റെ ചുമതലയേല്പിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരും കമ്മീഷനെ അവഗണിക്കുകയായിരുന്നു.

തെളിവെടുപ്പ് പൂര്‍ത്തിയായതിനു ശേഷം വിചാരണയടക്കമുള്ള നടപടികള്‍ എറണാകുളത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് കമ്മീഷന്‍ കക്ഷികളുടെ അഭിപ്രായം ആരാഞ്ഞു. സര്‍ക്കാര്‍ അവഗണന തുടരുകയാണെങ്കില്‍ എന്തു നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആലോചിച്ചുവരുന്നു. കമ്മീഷന്റെ അടുത്ത സിറ്റിംഗ് ജൂലായ് 21ന് തിരുവനന്തപുരത്ത് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+