കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി നയം ഉടന്‍: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതിക നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പ്രസ്താവിച്ചു.

മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതായിരിക്കും വിവരസാങ്കേതിക നയമെന്ന് ജൂലായ് ഏഴ് ശനിയാഴ്ച തിരുവനന്തപുരത്തെ ടെക്നോപാര്‍ക് സന്ദര്‍ശിച്ച ശേഷം ആന്റണി അറിയിച്ചു. കൊച്ചി മുതല്‍ തിരുവനന്തപുരം വരെ ഒപ്ടിക്ക് ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്നതിനായി സ്വകാര്യമേഖലയുടെ സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കുമെന്നും ആന്റണി അറിയിച്ചു.

സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ആന്റണി വ്യക്തമാക്കി.

വ്യവസായ രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ കണക്കിനുള്ളതായിരിക്കും വിവരസാങ്കേതിക നയമെന്ന് മുഖ്യമന്ത്രിയോടൊപ്പം ടെക്നോപാര്‍ക്കിലെത്തിയ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ട ി വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മികച്ച വിവരസാങ്കേതിക സ്ഥാപനത്തിന് സര്‍ക്കാര്‍ പുരസ്കാരം ഏര്‍പ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ട ി അറിയിച്ചു.

ടെക്നോപാര്‍ക്ക് അധികൃതരുമായും പാര്‍ക്കിലെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ചര്‍ച്ച നടത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X