കടലുണ്ടി ദുരന്തം തൂണ് തകര്‍ന്നാണെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കടലുണ്ടി തീവണ്ടി ദുരന്തം പാലത്തിന്റെ തൂണ് തകര്‍ന്നതിനെത്തുടര്‍ന്നാണ് ഉണ്ടായതെന്ന് ഫോറന്‍സിക് ഡയറക്ടര്‍ വിഷ്ണുപോറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് റെയില്‍വെ മുഖ്യ സുരക്ഷാകമ്മീഷണര്‍ ആര്‍. രാജാമണിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍ നേരത്തെ പാളത്തില്‍ വിള്ളലുകളും ബോഗികളില്‍ ചിലതിന് കാര്യമായ തകരാറുണ്ടെന്നും കണ്ടെത്തിയിരുന്ന ഫോറന്‍സിക് വിദഗ്ധര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് റെയില്‍വെ അധികൃതരെ രക്ഷിക്കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മുഖ്യ സുരക്ഷാകമ്മീഷണറുടെ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാന്‍ റെയില്‍വെ അധികൃതര്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ട് തകിടം മറിഞ്ഞതെന്ന് ആരോപിക്കപ്പെടുന്നു. പാളങ്ങളും ബോഗികളും പരിശോധിച്ച് കേടു കണ്ടെത്തിയ ശേഷവും ഫോറന്‍സിക് ഡയറക്ടര്‍ ഈ റിപ്പോര്‍ട്ട് നല്‍കിയത് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ തകര്‍ന്ന പാളം പുനഃക്രമീകരിച്ചാണ് ഫോറന്‍സിക് വിദഗ്ധരെ അന്വേഷണത്തിന് നിയോഗിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications