ലോകോളെജിലെ പീഡനത്തിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം ലോകോളെജില്‍ അപേക്ഷാ ഫോം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഏതാനും ദിവസം മുമ്പ് കോളെജിലെ കോഴ്സിന് ചേരാനുള്ള അപേക്ഷാ ഫോം വാങ്ങാനെത്തിയ തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെയാണ് കോളെജില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പീഡിപ്പിച്ചത്. കമന്റടിക്കെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന ദേഹോപദ്രവമേല്‍പ്പിക്കുകയും കൈയിലുള്ള പണം തട്ട ിപ്പറിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ശിവരാജന്‍, വിനു, ഷിബു അജ്മാന്‍, ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ലാ കോളെജില്‍ അപേക്ഷ വാങ്ങാനെത്തുന്നവരെ പീഡിപ്പിക്കുന്നത് ഒരു സ്ഥിര സംഭവമാണ്.












Click it and Unblock the Notifications