മാവൂര്‍: നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായി
തിരുവനന്തപുരം: മാവൂര്‍ ഗ്രാസിം ഫാക്ടറിയിലെ തൊഴിലാളികളെ പിരിച്ചുവിട്ട് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച് ധാരണയായി.
ധാരണയനുസരിച്ച് തൊഴിലാളികള്‍ക്ക് സര്‍വീസ് കഴിയുന്നതുവരെയുള്ള കാലയളവിലെ ഓരോ വര്‍ഷത്തെയും 40 ദിവസത്തെ ശമ്പളം കണക്കാക്കി നല്‍കും. ഇതിനു പുറമെ ഫാക്ടറി അടച്ചുപൂട്ടുന്നതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. തൊഴിലാളികള്‍ക്കായി മൂന്നര ലക്ഷം രൂപയുടെ സഹായനിധി രൂപീകരിക്കും.
ജൂലായ് ഏഴ് ശനിയാഴ്ച തൊഴില്‍മന്ത്രി ബാബു ദിവാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം കൈകൊണ്ടത്. മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമായി മാനേജ്മെന്റ് തൊഴിലാളികള്‍ക്കെതിരെയും തൊഴിലാളികള്‍ മാനേജ്മെന്റിനെതിരെയും കൊടുത്ത കേസുകള്‍ പിന്‍വലിക്കും. ഫാക്ടറി സൃഷ്ടിച്ച മലിനീകരണം മൂലം ദുരിതമനുഭവിക്കുന്നവര്‍ ഫാക്ടറി മാനേജ്മെന്റിനെതിരെ കൊടുത്ത കേസുകളും ഇതോടെ മിക്കവാറും ഇല്ലാതാകും.












Click it and Unblock the Notifications