നാദാപുരം: നഷ്ടപരിഹാരം തീരുമാനമായിട്ടില്ല
തിരുവനന്തപുരം: നാദാപുരത്ത് നടന്ന അക്രമസംഭവങ്ങളില്‍ വീടുകളും കടകളും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി.
നാദാപുരം എംഎല്‍എ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന അക്രമസംഭവങ്ങളില്‍ 32 പേര്‍ക്ക് പന്ത്രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications