തെക്കന്‍ കേരളത്തില്‍ കനത്ത മഴ
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലാകെ കാലവര്‍ഷം ഇടമുറിയാതെ പെയ്യുന്നു. ജൂലായ് ആറ് വെള്ളിയാഴ്ച തുടങ്ങിയ മഴ ശനിയാഴ്ചയും തുടര്‍ച്ചയായി പെയ്യുകയാണ്.
ന്യൂനമര്‍ദ്ദമാണ് ഈ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് 24 മണിക്കൂറായി ഇടമുറിയാതെ കാലവര്‍ഷം തകര്‍ത്ത്പെയ്യുന്നത്. തലസ്ഥാനത്ത് നഗരത്തില്‍ വെള്ളം ഉയര്‍ന്നു തുടങ്ങി. കൊച്ചിനഗരത്തിലും മഴവെള്ളം പൊങ്ങിയിട്ടുണ്ട്.
വടക്കന്‍ ജില്ലകളിലും മഴയുണ്ടെങ്കിലും അത്രയ്ക്ക് ശക്തമല്ല. അതേസമയം കേരളത്തില്‍ അറബിക്കടലില്‍ രൂപം കൊണ്ടന്യൂനമര്‍ദ്ദം ദുര്‍ബലമായിത്തുടങ്ങിയതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications