ശബരിമല: കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
അയ്യപ്പ ഭക്തര്‍ക്ക് വിരിവയ്ക്കുവാന്‍ കൂടുതല്‍ വനഭൂമി വിട്ട ുതരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് ഏഴ് ശനിയാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. എന്‍. ബാബു, ബോര്‍ഡ് അംഗം ചാരുപാറ രവി തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതിക്ക് കോട്ട ം തട്ട ാതെ ശബരിമലയില്‍ കൂടുതല്‍ വികസനം നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഭക്തന്‍മാര്‍ക്ക് വിശ്രമകേന്ദ്രം പണിയുന്നതിനെ കുറിച്ച് പരിഗണിക്കും. പമ്പാ നദിയുടെ മലിനീകരണം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പമ്പാ ആക്ഷന്‍ പദ്ധതിയുമായി സഹകരിച്ച് പരമാവധി സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications