പി. സി. തോമസിന്റെ പാര്‍ട്ട ി ആഗസ്തില്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പി. സി. തോമസ് എംപിയുടെ പുതിയ പാര്‍ട്ട ി ആഗസ്തില്‍ നിലവില്‍ വന്നേക്കും.
കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ കെ. എം. ജോര്‍ജിന്റെ ചരമദിനം ആഗസ്ത് ഒന്നിനാണ്. അന്ന് തന്നെ കോട്ട യത്ത് വന്‍ റാലിയോടെ പാര്‍ട്ട ിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് പരിപാടി. മാണിയോട് മാനസികമായി അകല്‍ച്ചയുള്ള ബാലകൃഷ്ണപിള്ളയെ പോലെയുള്ള പ്രമുഖ യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിക്കാനായി ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
പി. സി. തോമസ് രൂപീകരിച്ച കര്‍ഷകമുന്നണിയുടെ യോഗങ്ങള്‍ എല്ലാ ജില്ലകളിലുമായി നടന്നുവരികയാണ്. ഈ യോഗങ്ങളിലൂടെ പുതിയ പാര്‍ട്ട ിയുടെ സ്വഭാവത്തെ പറ്റിയുള്ള അഭിപ്രായരൂപീകരണവും നടക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിലെ സാധാരണക്കാരായ കര്‍ഷകരുടെ പിന്തുണയോടെ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനാണത്രെ തോമസിന്റെ ശ്രമം.
തോമസ് രൂപം നല്‍കിയ പാര്‍ലമെന്ററി ഫോറത്തിന്റെ എംപിമാരെയും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുപ്പിക്കും. അതിനിടെ മാണി ഗ്രൂപ്പിന്റെ ടിക്കറ്റില്‍ വിജയിച്ച തോമസ് എംപി സ്ഥാനം രാജിവയ്ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ട റി ആവശ്യപ്പെട്ട ിട്ട ുണ്ട്.












Click it and Unblock the Notifications