അഫിലിയേഷന്‍ നല്കാന്‍ വിസിമാര്‍ സന്നദ്ധത കാട്ടി
തിരുവനന്തപുരം: എഐസിടിഇയുടെ അനുമതി കിട്ടിയ ഒമ്പത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ ബന്ധപ്പെട്ട സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ സമ്മതിച്ചു. ജൂലായ് ഏഴ് വെള്ളിയാഴ്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടായി.
എഐസിടിഇ അനുമതി നല്‍കിയ കോളജുകള്‍ക്ക് സര്‍വകലാശാല അഫിലിയേഷന്‍ നല്‍കിയാലേ അവയ്ക്ക് പ്രവര്‍ത്തിച്ചുതുടങ്ങാനാവൂ. അഫിലിയേഷന്‍ ലഭിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് സീറ്റുകളില്‍ ഈ കോളജുകളിലെ സീറ്റുകളും ഉള്‍പ്പെടുത്തും.
അതേ സമയം നിലവിലുള്ള സര്‍വകലാശാല നിയമപ്രകാരം ഇപ്പോള്‍ എഐസിടിഇ അനുമതി നല്‍കിയ സ്വാശ്രയകോളജുകള്‍ക്ക് അഫിലിയേഷന്‍ നല്കാനാവില്ല. മെയ് 31ന് മുമ്പ് കോളജുകള്‍ പരിശോധിച്ച് സര്‍വകലാശാല അധികൃതര്‍ ശുപാര്‍ശ ചെയ്താലേ അവയ്ക്ക് അഫിലിയേഷന്‍ നല്കാനാവൂ. ഈ ഒമ്പത് കോളജുകളുടെയും കാര്യത്തില്‍ സര്‍വകലാശാല ഇതേവരെ പരിശോധന നടത്തുകയോ ശുപാര്‍ശ ചെയ്യുകയോ ചെയ്തിട്ടില്ല.
സര്‍വകലാശാലാ നിയമത്തില്‍ തന്റെ അധികാരമുപയോഗിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ചില ഇളവുകളൊക്കെ നടത്താം. ഈ വര്‍ഷം തന്നെ കോളജുകള്‍ക്ക് അഫിലിയേഷന്‍ കിട്ടണമെങ്കില്‍ അതേ വഴിയുള്ളൂ. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താനായി കോളജുകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ സുഖ്ദേവ് സിംഗ്കാംഗിനെ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications