ശ്രീലങ്ക: അവിശ്വാസപ്രമേയം ജൂലായില്‍ വേണമെന്ന്
കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ജൂലായ് മൂന്നാം വാരത്തില്‍ തന്നെ ചര്‍ച്ചയ്ക്കെടുക്കണമെന്ന് പ്രതിപക്ഷം പാര്‍ലമെന്റ് സ്പീക്കര്‍ അനുര ബണ്ടാരനായകെയോട് ആവശ്യപ്പെട്ടു.
അവിശ്വാസപ്രമേയം ആഗസ്തില്‍ ചര്‍ച്ചയ്ക്കെടുത്താല്‍ മതിയെന്ന സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം. 115 അംഗങ്ങള്‍ ഒപ്പുവെച്ച കത്തിലൂടെയാണ് പ്രതിപക്ഷം സ്പീക്കറോട് ഈ ആവശ്യമുന്നയിച്ചത്. ജൂലായ് 18,19,20 തീയതികളില്‍ അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എസ്എല്‍എംസി പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാരിന് കേവലഭൂരിപക്ഷത്തിനാവശ്യമായ പിന്തുണ നഷ്ടപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കും.












Click it and Unblock the Notifications