ഹിറ്റാച്ചിയ്ക്ക് സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ നെസ്റ്
തിരുവനന്തപുരം: നെറ്റ്വര്‍ക്ക് സിസ്റംസ് ആന്റ് ടെക്നോളജീസി ( നെസ്റ്)ന്റെ കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രം ജപ്പാനിലെ ബഹുരാഷ്ട്രഭീമന്‍ ഹിറ്റാച്ചിയ്ക്കുവേണ്ടി സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നു. സോഫ്റ്റ്വെയര്‍ വികസനത്തിനായി 12,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നെസ്റ് പ്രത്യേകം ഓഫീസ് തുറന്നു.
ഹിറ്റാച്ചിയ്ക്ക് സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ മാത്രമായാണ് ഈ പുതിയ ഓഫീസെന്നും ഇവിടെ 150 സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിക്കുമെന്നും നെസ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജഹാംഗീര്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1996ല്‍ കേരളത്തില്‍ സോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുമുതല്‍ ജപ്പാനിലെ കമ്പനികള്‍ക്ക്വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനാലാണ് ഇപ്പോള്‍ ജപ്പാന്‍കമ്പനികള്‍ക്ക് മാത്രമായി ഒരു ഓഫീസ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിറ്റാച്ചിയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ ഹാക്കര്‍മാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്തവിധം സുരക്ഷിതമാക്കുന്നതിനുള്ള സോഫ്റ്റ്വെയറാണ് നെസ്റ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. ഈ ഓഫീസിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ എണ്ണം 300 ആയി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ ഓഫീസുകളുള്ള നെസ്റ് ഇപ്പോള്‍ കേരളത്തിലെ ഓഫീസുകള്‍ വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ നെസ്റ് ഗ്രൂപ്പിന്റെ മൊത്തവരുമാനം 300 കോടിയായിരുന്നു. നെസ്റിന്റെ സോഫ്റ്റ്വെയര്‍ വികസനവിഭാഗം മാത്രം 25 കോടിയുടെ വരുമാനമാണ് നേടിയത്.
എല്ലാ സോഫ്റ്റ്വെയര്‍ കമ്പനികള്‍ക്കും ഇആര്‍പി( എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്)യ്ക്ക് ഉപയോഗിക്കാവുന്ന സോഫ്റ്റ്ബോസ് എന്ന പുതിയ സോഫ്റ്റ്വെയര്‍ വിപണിയിലിറക്കുന്നതിനാല്‍ ഈ ദിവസം നെസ്റിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് പ്രസിഡന്റ് എസ്.കെ. പിള്ള പറഞ്ഞു.
ഇപ്പോള്‍ സ്മാര്‍ട്ട് കാര്‍ഡുകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ലിതിയം അയേണ്‍ ബാറ്ററികളും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വേഫേഴ്സും വിജയകരമായി വികസിപ്പിച്ചതോടെയാണ് നെസ്റിന് പ്രാധാന്യം ലഭിക്കുന്നത്. കൊച്ചിയിലെ എക്സ്പോര്‍ട്ട് സോണില്‍ പ്രവര്‍ത്തിക്കുന്ന നെസ്റിന്റെ ഹാര്‍ഡ്വെയര്‍ വികസന കേന്ദ്രമാണ് ഇത് രണ്ടും വികസിപ്പിച്ചത്.












Click it and Unblock the Notifications