ബസ് പുഴയില്‍ വീണു; ഒരാള്‍ മരിച്ചു
തിരുവല്ല: കോയമ്പത്തൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമിടയ്ക്ക് കുറ്റൂരില്‍ വച്ചാണ് അപകടമുണ്ടായത്.
ജൂലായ് എട്ട് ഞായറാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം സംഭവിച്ചത്. കാറുമായി കൂട്ടിയിടിച്ച ബസ് ആറാട്ടുപുഴ പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയില്‍ വീണത്. ബസ് പൂര്‍ണ്ണമായും പുഴയില്‍ മുങ്ങി.
അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമായിട്ടില്ല. 30 ഓളം പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. ആകെ 65 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications