കേരളത്തില്‍ ജനതാദള്‍ പിളര്‍ന്നു
കൊച്ചി: കേരളത്തില്‍ ജനതാദള്‍(എസ്) പിളര്‍ന്നു. ജൂലായ് എട്ട് ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ജനതാദള്‍ വിമതനേതാവ് സുലൈമാന്‍ റാവുത്തറുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെയാണിത്.
ജനാധിപത്യ ജനതാദള്‍ എന്നാണ് പുതിയ പാര്‍ട്ടിക്ക് പേര് നല്കിയിരിക്കുന്നത്. ജനതാദളില്‍ നിലനില്ക്കുന്ന ഏകാധിപത്യത്തിനും അമിതമായ സിപിഎം വിധേയത്വത്തിനും എതിരെയാണ് പുതിയ പാര്‍ട്ടിയെന്ന് മുന്‍ എംഎല്‍എ സുലൈമാന്‍ റാവുത്തര്‍ പറഞ്ഞു.
കായിക്കര ഷംസുദ്ദീനാണ് പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റ്. രാമന്‍ കര്‍ത്തായെ വര്‍ക്കിംഗ് പ്രസിഡന്റായും സുലൈമാന്‍ റാവുത്തറെ സെക്രട്ടറി ജനറലായും തിരഞ്ഞെടുത്തു.
ജനാധിപത്യ ജനതാദളിന് കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മ ഉണ്ടാകില്ലെന്ന് സുലൈമാന്‍ റാവുത്തര്‍ പറഞ്ഞു. അതേ സമയം ബിജെപിയുമായി സഹകരിക്കുന്ന പ്രശ്നമില്ല. ജനതാദളില്‍ നിന്നും വരുന്നവരെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, മണ്ഡലം തലങ്ങളില്‍ സമിതികള്‍ ഉടന്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications