കടലുണ്ടി രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു
കോഴിക്കോട്: കടലുണ്ടിപ്പുഴയില്‍ തീവണ്ടി മറിഞ്ഞു വീണപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജൂലായ് എട്ട് ഞായറാഴ്ച കോഴിക്കോട് നടന്ന ചടങ്ങില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
ജൂണ്‍ 22ന് വൈകുന്നേരം മംഗലാപുരം-ചെന്നൈ മെയിലാണ് കടലുണ്ടിപ്പുഴയില്‍ വീണത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരുടെ പ്രവൃത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചവരും രക്ഷാപ്രവര്‍ത്തകരെ അനുമോദിച്ചു.
നാട്ടുകാരുടെ അവസരോചിതമായ സമീപനം കൊണ്ടാണ് മരണസംഖ്യ കൂടാതെ നിര്‍ത്താന്‍ കഴിഞ്ഞതെന്ന് ആശുപത്രി-റെയില്‍വെ വൃത്തങ്ങളും സമ്മതിക്കുന്നു. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ തന്നെ കോഴിക്കോട്ടു നിന്നും മലപ്പുറത്തു നിന്നും ജീപ്പുകളുടെ ഒരു വന്‍നിര തന്നെ രക്ഷപ്പെടുത്തിയവരെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കാന്‍ തയ്യാറായി നിന്നിരുന്നു. തിരച്ചില്‍ കഴിഞ്ഞ ശേഷം ബോഗികള്‍ എടുത്തു മാറ്റുന്നതിലും നാട്ടുകാര്‍ കാര്യമായ പങ്കു വഹിച്ചിരുന്നു.
സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് ശങ്കര്‍ താക്കറെ അനുമോദനച്ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.












Click it and Unblock the Notifications