Get Updates
Get notified of breaking news, exclusive insights, and must-see stories!

2008ലെ ഒളിമ്പിക്സ് : ചൈനയ്ക്ക് സാധ്യത

മോസ്കോ: 2008 ലെ ഒളിമ്പിക്സ് ചൈനയില്‍ നടക്കാന്‍ സാധ്യത. ജൂലായ് 13 വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ(ഐഒസി) നിര്‍ണ്ണായകയോഗത്തില്‍ ചൈനയ്ക്കനുകൂലമായി തീരുമാനമുണ്ടായേക്കുമെന്ന് കരുതുന്നു.

പ്രസിഡന്റ് അന്റോണിയോ സമറാഞ്ചിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചൈനയ്ക്കനുകൂലമായി ഭൂരിഭാഗം അംഗങ്ങളും വോട്ടുചെയ്യുമെന്ന് കരുതുന്നു. ചൈനയിലെ ബീജിംഗിന് പുറമെ ഈസ്താന്‍ബൂള്‍, ജപ്പാനിലെ ഒസാക, ടൊറൊന്റോ, പാരീസ് എന്നീ നാലു നഗരങ്ങള്‍ കൂടി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ മത്സരംഗത്തുണ്ട്. ഇതില്‍ ടൊറന്റോയില്‍ നിന്നും പാരീസില്‍ നിന്നുമാണ് ബീജിംഗിന് ഏറ്റവും വലിയ എതിര്‍പ്പ് നേരിടേണ്ടിവരുന്നത്.

നേരത്തെ 2000 ലെ ഒളിമ്പിക്സിനു വേണ്ടി ചൈന ശ്രമിച്ചിരുന്നെങ്കിലും ടിയാനെന്‍മെന്‍ സ്ക്വയറില്‍ 1989ല്‍ നടന്ന കൂട്ടക്കൊലയാണ് ചൈനയ്ക്കെതിരായത്. അന്ന് ഐഒസി ചൈനയെ തഴഞ്ഞ് സിഡ്നിയ്ക്കാണ് ഒളിമ്പിക്സിന്റെ നടത്തിപ്പു ചുമതല നല്കിയത്. ഇക്കുറി ബീജിംഗിനെതിരെ പ്രധാനമായും പ്രചാരണം അഴിച്ചുവിടുന്നത് അമേരിക്കയാണ്.

തിബത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ചൈനയ്ക്കെതിരെയുണ്ട്. മനുഷ്യാവകാശ ലംഘനം നടത്തുന്നു എന്ന താണ് ചൈനയ്ക്കെതിരായുള്ള പ്രധാന പരാതി. മനുഷ്യവകാശലംഘനം നടത്തുന്നതിനാല്‍ ഒളിമ്പിക്സിന് ചൈനയുടെ പേര് പരിഗണിക്കരുതെന്ന് അമേരിക്കയിലെ നിയമപാലകരുടെ സംഘം ഐഒസിയോട് അപേക്ഷിച്ചിരുന്നു. ബീജിംഗിന് അനുകൂലമായി വോട്ടുചെയ്താല്‍ വ്യക്തിപരമായി ആക്രമണത്തെ നേരിടേണ്ടിവരുമെന്നറിയിച്ചുകൊണ്ടുള്ള താക്കീതുകളും ഐഒസി അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

പ്രാഥമിക സന്ദര്‍ശനത്തിനു ശേഷം ബീജിംഗ്, പാരീസ്, ടൊറൊന്റോ എന്നീ നഗരങ്ങളെയാണ് ഐഒസി പരിഗണിച്ചിരിക്കുന്നത്. ഇതില്‍ ബീജിംഗിന് അനുകൂലമായി തീരുമാനമുണ്ടാകുമെന്നു തന്നെയാണ് വിലയിരുത്തല്‍. ജൂലായ് 16 തിങ്കളാഴ്ച ഐഒസി പ്രസിഡന്റ് അന്റോണിയോ സമറാഞ്ചിന്റെ കാലാവധി തീരുകയാണ്. അതിന് മുമ്പ് ജൂലായ് 13 വെള്ളിയാഴ്ച നടക്കുന്ന അന്തിമയോഗത്തില്‍ 2008ലെ ഒളിമ്പിക്സ് ബീജിംഗിന് നല്കിക്കൊണ്ട് മറ്റൊരു ചരിത്രം കൂടി നിര്‍മ്മിക്കാന്‍ സമറാഞ്ച് തയ്യാറാകുമെന്നും അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+