കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെംപിന്‍സ്കി ഹോട്ടലുകളില്‍ ഇനി ആയുര്‍വേദവും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഹോട്ടല്‍ വ്യവസായ രംഗത്ത് വമ്പന്മാരായ കെംപിന്‍സ്കി ഹോട്ടല്‍ ശൃംഖലകളില്‍ ഇനി ആയുര്‍വേദ കേന്ദ്രങ്ങളും. തങ്ങളുടെ 40 സൂപ്പര്‍ ഡീലക്സ് ലക്ഷ്വറി ഹോട്ടലുകളിലും ആയുര്‍വേദ കേന്ദ്രങ്ങള്‍ തുറക്കാന്‍ കെംപിന്‍സ്കി തീരുമാനിച്ചുകഴിഞ്ഞു.

ആയുര്‍വേദം ആരോഗ്യസംരക്ഷണത്തിന് അത്യുത്തമമാണെന്ന കാഴ്ചപ്പാട് ലോകമാകെ പ്രചരിച്ചുവരികയാണെന്ന് കെംപിന്‍സ്കി ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിറ്റോവ്വിറ്റെര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആധുനിക ലോകം ആയുര്‍വേദത്തെ ഉറ്റുനോക്കുകയാണ്. ആയുര്‍വേദത്തിന്റെ മഹത്വം ലോകത്തെ അറിയിക്കാനുള്ള വേദിയാക്കി ഈ സംരംഭത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

150 വര്‍ഷം മുമ്പ് ജര്‍മിനിയിലെ ബര്‍ലിനില്‍ ആരംഭിച്ച കെംപിന്‍സ്കി ഗ്രൂപ്പിന് ഇപ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലായി 40 ഹോട്ടലുകളുണ്ട്. യൂറോപ്പ് , സൗത്ത് അമേരിക്ക, ഏഷ്യ, ആസ്ത്രേലിയ, മധ്യേഷ്യ എന്നിവിടങ്ങളില്‍ കെംപിന്‍സ്കിക്ക് ഹോട്ടലുകളുണ്ട്.

സംസ്ഥാന ടൂറിസം മന്ത്രി പ്രഫ. കെ.വി. തോമസുമായി കേരളത്തിലെ വിനോദ സഞ്ചാരവികസന സാധ്യതയെപ്പറ്റി ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും റിറ്റോവ്വിറ്റര്‍ അറിയിച്ചു.

കേരളത്തിലെ പ്രശസ്ത ആയുര്‍വേദ സ്ഥാപനമായ സോഫ്റ്റ് ടച്ച് ആയുര്‍വേദിക് സെന്ററുമായാണ് കെംപിന്‍സ്കി ആയുര്‍വേദ കേന്ദ്രങ്ങള്‍ നടത്തുന്നതിന് കരാറായിട്ടുള്ളത്. സോഫ്റ്റ് ടച്ചാണ് കോവളം അശോക് ബീച്ച് റിസോര്‍ട്ടിലും കൊച്ചി ലാമെറിഡിയനിലും ആയുര്‍വേദകേന്ദ്രങ്ങള്‍ നടത്തുന്നത് . അഷ്ടവൈദ്യന്‍ തൈക്കാട്ട് മൂസ് ആണ് തങ്ങള്‍ക്കുവേണ്ടി ഔഷധങ്ങള്‍ തയ്യാറാക്കുന്നതെന്ന് സോഫ്റ്റ് ടച്ചിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് കരേടന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X