കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിടി യൂറോപ്പിലും അമേരിക്കയിലും എത്തുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) തങ്ങളുടെ പ്രവര്‍ത്തനം യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിക്കുന്നു.

എസ്ബിടിയുടെ ശക്തികേന്ദ്രമായിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചതിനെത്തുടര്‍ന്നാണ് ഈ തിരുമാനം. ഗള്‍ഫില്‍ പോകുന്ന വിദേശമലയാളികളുടെ വരുമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. അതിനാല്‍ മലയാളികള്‍ ഏറെയുള്ള യൂറോപ്പിലേക്കും യുഎസിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ പി.എന്‍. വെങ്കിടാചലം പറയുന്നു.

എസ്ബിടിയുടെ 41ാം വാര്‍ഷിക സമ്മേളനസമയത്ത് മൂന്ന് അമേരിക്കന്‍ കമ്പനികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വെങ്കിടാചലം പറഞ്ഞു. ഈ മൂന്നു കമ്പനികളുമായി സഹകരണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനാണ് ബാങ്ക് ശ്രമിക്കുന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രവാസി മലയാളികള്‍ക്കായി സേവനം നല്‍കേണ്ട രീതിയും ബാങ്ക് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

1999-2000 വര്‍ഷത്തില്‍ എസ്ബിടിയുടെ അറ്റാദായം 974.9 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 664.4 കോടി രൂപയില്‍ നിന്നുള്ള കുതിച്ചുചാട്ടമായിരുന്നു ഇത്. എസ്ബിടിയില്‍ ഉള്ള നിക്ഷേപങ്ങളില്‍ നല്ലൊരു പങ്കും വിദേശമലയാളികളില്‍ നിന്നാണ്.

ബാങ്കിലെ മൊത്തം നിക്ഷേപത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 10180 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നത് 2000-01ല്‍ 11570 കോടി രൂപയായി വര്‍ദ്ധിച്ചു. വിദേശമലയാളികളുടെ നിക്ഷേപം 4422 കോടി രൂപയില്‍ നിന്ന് 4995 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.

ബാങ്കിന്റെ വിആര്‍എസ് പ്രകാരം 900ത്തോളം ഉദ്യോഗസ്ഥര്‍ വിരമിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി 120 കോടി രൂപയുടെ ചെലവാണ് ബാങ്കിന് വന്നിട്ടുള്ളത്. ഇപ്പോള്‍ കേരളത്തിലെ 550 ഉള്‍പ്പെടെ 671 ശാഖകളുള്ള ബാങ്കിന് 12,000ത്തോളം ഉദ്യോഗസ്ഥരുണ്ട്.

ബാങ്കിന്റെ 70 ശതമാനം പ്രവൃത്തികളും ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് നടത്തുന്നത്. 186 ശാഖകളില്‍ മുഴുവനായും 126 എണ്ണത്തില്‍ ഭാഗികമായും കമ്പ്യൂട്ടര്‍വല്ക്കരണം നടപ്പാക്കിയിട്ടുണ്ട്. ഈ വര്‍ഷം എല്ലാ ബ്രാഞ്ചിലും ഒരു കമ്പ്യൂട്ടറെങ്കിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X