കനത്ത മഴ: മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു
മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് റോഡ്-തീവണ്ടി ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഈ മണ്‍സൂണ്‍ കാലയളവില്‍ രണ്ടാം തവണയാണ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മുംബൈയില്‍ തീവണ്ടി ഗതാഗതം സ്തംഭിക്കുന്നത്.
റെയില്‍പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഹാര്‍ബര്‍ ലൈനില്‍ തീവണ്ടി ഓടുന്നില്ല. പശ്ചിമ-സെന്‍ട്രല്‍ റെയില്‍വെ ലൈനിലൂടെയുള്ള തീവണ്ടികള്‍ ഒരു മണിക്കൂറെങ്കിലും വൈകിയാണ് ഓടുന്നത്.
താഴ്്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പാരല്‍, മാട്ടുംഗ, സുമന്‍ നഗര്‍, അന്ധേരി, സാന്താക്രൂസ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പല സ്ഥലങ്ങളിലും വണ്ടികള്‍ പൊലീസ് തിരിച്ചുവിടുകയാണ്.
അടുത്ത 24 മണിക്കൂര്‍ നേരം തുടര്‍ച്ചയായി മഴ പെയ്യുമെന്നാണ് കരുതുന്നത്. കൊങ്കണ്‍ തീരപ്രദേശത്തും മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലും കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മീന്‍ പിടുത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications