ദുരിതാശ്വാസം: കളക്ടര്‍മാര്‍ക്ക് 50 ലക്ഷം വീതം
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരസഹായമെത്തിക്കാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് 50 ലക്ഷം വീതം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലായ് ഒമ്പത് തിങ്കളാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
ഈ യോഗത്തില്‍ സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് ക്രൈസിസ് മാനേജ്മെന്റ് ടീം രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ട റിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ട റി, ആഭ്യന്തരം, ഗതാഗതം, ആരോഗ്യം, ജലസേചനം, വൈദ്യുതി എന്നീ വകുപ്പുകളിലെ സെക്രട്ട റിമാരും ടീമില്‍ അംഗങ്ങളായിരിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പ്രത്യേക ക്ഷണിതാവായിരിക്കും.
മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 30,000 രൂപ വീതം നല്കാനും യോഗത്തില്‍ തീരുമാനമായി. പൂര്‍ണ്ണമായും വീടു തകര്‍ന്നവര്‍ക്ക് 15,000 രൂപ വീതവും ഭാഗികമായി വീടുതകര്‍ന്നവര്‍ക്ക് 5,000 രൂപ വീതവും നല്കും. സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 65 പേരോളം മരണമടഞ്ഞിട്ടുണ്ട്.
ആവശ്യമെങ്കില്‍ നാവികസേനയുടെയും കരസേനയുടെയും സഹായം തേടാന്‍ നിര്‍ദേശം നല്‍കിയിട്ട ുണ്ട്. മൂവാറ്റുപുഴയില്‍ കനത്ത മഴ മൂലം ഒറ്റപ്പെട്ട ുപോയ ചില പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇപ്പോള്‍ തന്നെ നാവികസേന രംഗത്തുണ്ട്. സംസ്ഥാനമൊട്ട ാകെ 76 ദുരിതാശ്വാസ ക്യാമ്പുകള്‍ ആവശ്യമായി വരും. ജൂലായ് ഒമ്പത് തിങ്കളാഴ്ച ഉച്ചവരെ 30 ക്യാമ്പുകള്‍ തുറന്നിട്ട ുണ്ട്. തിരുവല്ലയിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍. ഇവിടെ 30 ക്യാമ്പുകള്‍ തുറന്നിട്ട ുണ്ട്.
ആവശ്യമെങ്കില്‍ സൗജന്യറേഷനും മരുന്നുകളും നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ട ുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതികളില്‍ ഇതുവരെ ഏകദേശം മൂന്ന് കോടിയോളം രൂപം നഷ്ടമായിട്ട ുണ്ട്. എന്നാല്‍ ജൂലായ് ഏഴ് ശനിയാഴ്ചയിലെയും ജൂലായ് എട്ട ് ഞായറാഴ്ചയിലെയും നാശനഷ്ടങ്ങളുടെയും കണക്ക് എടുത്തിട്ട ില്ല.












Click it and Unblock the Notifications