ഇന്റര്‍നെറ്റ് വായനശാലയ്ക്ക് പകരമാവില്ല
തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഒരിക്കലും മികച്ച വായനശാലകള്‍ക്ക് പകരമാവില്ലെന്ന് വിവരസാങ്കേതിക മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ട ി.
പെട്ടെ ന്ന് വിവരം നല്‍കുന്ന ഒരു ഉപാധി മാത്രമാണ് ഇന്റര്‍നെറ്റ്. എന്നാല്‍ ആധുനിക വായനശാലകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ ഇന്റര്‍നെറ്റ് സംവിധാനവും ഏര്‍പ്പെടുത്തണമെന്ന് കുഞ്ഞാലിക്കുട്ട ി വ്യക്തമാക്കി. ജൂലായ് ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരം ബ്രിട്ട ീഷ് ലൈബ്രറിയിലെ ഐടി ലേര്‍ണിംഗ് റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനശാലകളില്‍ പോകാതെ വീട്ട ിലിരുന്ന് ഇന്റര്‍നെറ്റ് വഴി അറിവ് സമ്പാദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ വായനശാലകള്‍ കാലത്തിനനുസരിച്ച് മാറേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ട ീഷ് ലൈബ്രറിയിലെ ഐടി സെന്ററില്‍ വിവരസാങ്കേതിക വിദ്യയെ സംബന്ധിച്ച 2000 പുസ്്തകങ്ങള്‍ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ട ുണ്ട്. വിവിധ പ്രോഗ്രാമുകളും മറ്റും പഠിക്കാനുള്ള സിഡി റോമുകളും സെന്ററില്‍ ലഭ്യമാണ്. ബ്രിട്ട ീഷ് ലൈബ്രറിയുടെ രാജ്യത്തെ മറ്റ് ഏത് ശാഖകളിലുമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ലഭിക്കാനും അവ ഓര്‍ഡര്‍ ചെയ്യാനും ഇവിടെ നിന്നും കഴിയും. നെറ്റ് ഉപയോഗിക്കുന്നതിന് അംഗങ്ങളില്‍ നിന്നും പ്രത്യേക ഫീസ് ഈടാക്കില്ല.












Click it and Unblock the Notifications