സെക്രട്ട റിയേറ്റ് കമ്പ്യൂട്ട ര്‍വല്‍ക്കരിക്കും: ആന്റണി
തിരുവനന്തപുരം: ഇ- ഗവര്‍ണന്‍സിന്റെ തുടക്കമെന്നോണം രണ്ട് വര്‍ഷത്തിനുള്ളില്‍ സെക്രട്ട റിയേറ്റും കളക്ടറേറ്റും മറ്റ് പ്രധാന സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
സംസ്ഥാനത്ത് ഇ-ഗവര്‍ണന്‍സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആന്റണി വ്യക്തമാക്കി. ജൂലായ് ഒമ്പത് തിങ്കളാഴ്ച ഫ്രണ്ട്സ് ജനസേവന കേന്ദ്രം സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂടുതല്‍ കേന്ദ്രങ്ങളില്‍ ഫ്രണ്ട്സ് സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫ്രണ്ട്സ് വികസനത്തിന്റെ അടുത്ത ഘട്ട ത്തില്‍ ഇന്റര്‍നെറ്റ് വഴി പണമടയ്ക്കാനുള്ള സംവിധാനം തുടങ്ങും. അടുത്ത വര്‍ഷം തന്നെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതു പോലുള്ള സേവനവും ഫ്രണ്ട്സില്‍ ആരംഭിക്കുമെന്നും ആന്റണി വ്യക്തമാക്കി. വിവരസാങ്കേതിക വിദ്യാ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ട ി, വിവരസാങ്കേതിക വകുപ്പ് സെക്രട്ട റി അരുണാ സുന്ദരരാജ് എന്നിവരുംമുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വാഹനനികുതി, വൈദ്യുതി നിരക്ക് തുടങ്ങിയ നിരവധി നികുതികള്‍ ഒരേ സ്ഥലത്ത് അടയ്ക്കാന്‍ കമ്പ്യൂട്ട ര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളാണ് ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍.












Click it and Unblock the Notifications