തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍: 3 മരണം
തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജൂലായ് ഒമ്പത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഇടവപറമ്പില്‍ ഭാസ്കരന്റെ കുടുംബത്തിലെ മൂന്നു പേരാണ് മരണത്തിനിരയായത്. ഭാസ്കരന്‍, ഭാര്യ കുമാരി, മകന്‍ അനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ഭാസ്കരന്റെയും അനില്‍കുമാറിന്റെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കുമാരിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. കാറ്റിലും മഴയിലും പെട്ട് ഒട്ടേറെ പേരുടെ വീടുകള്‍ തകര്‍ന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications