കാലവര്‍ഷം : വയനാട്ടില്‍ രണ്ട്പേരെ കാണാതായി
തിരുവനന്തപുരം: കനത്ത മഴമൂലമുണ്ടായ മണ്ണിടിച്ചിലില്‍ ജൂലായ് ഒമ്പത് തിങ്കളാഴ്ച വയനാട്ടിലെ രണ്ടു പേരെ കാണാതായി. രണ്ട് സ്വര്‍ണ്ണപ്പണിക്കാരെയാണ് വയനാട്ടിലെ മാനന്തവാടിയില്‍ കാണാതായത്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ തിങ്കളാഴ്ച എട്ട ് പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 65 ആയി.
ഉരുള്‍പൊട്ട ലില്‍ മൂന്ന് പേര്‍ മരണമടഞ്ഞ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ഉരുള്‍പൊട്ട ലുണ്ടായതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ദേവികുളത്ത് ഒരാള്‍ മുങ്ങിമരിച്ചു. മൂവാറ്റുപുഴയില്‍ എട്ട ് വയസുള്ള ജിനേഷ് മുങ്ങിമരിച്ചു. തൃശൂരില്‍ അബ്ദുള്‍ റഹിമാന്‍ (48) മുങ്ങിമരിച്ചു. രണ്ട് ദിവസം മുമ്പ് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ട ുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ജൂലായ് എട്ട ് തിങ്കളാഴ്ച ഉച്ച വരെയുള്ള കണക്കനുസരിച്ച് മൂന്നാറിലും തൊടുപുഴയിലും 26 സെന്റിമീറ്റര്‍ വീതവും ഇടുക്കിയില്‍ 22 സെന്റിമീറ്ററും പീരുമേട്ട ില്‍ 21 സെന്റീമീറ്ററും കോന്നിയില്‍ 20 സെന്റീമീറ്ററും കാഞ്ഞിരപ്പള്ളി, പിറവം എന്നിവിടങ്ങളില്‍ 18 സെന്റീമീറ്റര്‍ വീതവും മഴ പെയ്തു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ വ്യാപകമായും ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ും കനത്ത മഴ പെയ്യുമെന്ന് കാലാവലസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
ഇടുക്കി, കോട്ട യം, പത്തനംതിട്ട ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. പത്തനംതിട്ട യിലെ കോന്നി, റാന്നി, ആറന്മുള പ്രദേശങ്ങളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഇടുക്കിയിലെ ഹൈറേഞ്ച് റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പീരുമേട്, ദേവികുളം പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. മന്ത്രിമാരായ കെ. എം. മാണിയും സി. എഫ്. തോമസും കോട്ട യത്തെത്തിയിട്ട ുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
കോട്ടയം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 10, 13 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൊച്ചി സര്‍വകലാശായുടെ ബിടെക് പരീക്ഷ മാറ്റിവച്ചു. ആഗസ്ത് 3, 4 തീയതികളില്‍ ഈ പരീക്ഷകള്‍ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications