കാലവര്‍ഷം കനക്കുന്നു: 8 പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് എട്ട് പേര്‍ കൂടി മരണമടഞ്ഞു. ഇതൊടെ കേരളത്തില്‍ ഈ വര്‍ഷം കാലവര്‍ഷക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 51 ആയി.
തൊടുപുഴയ്ക്കടുത്ത് ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കാണായതായി റിപ്പോര്‍ട്ടുണ്ട്. കോട്ടയം ജില്ലയില്‍ കോടി മാത, പാലാ, ഈരാറ്റു പേട്ട, ഭരണങ്ങാനം തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. പമ്പാനദിയിലും മീനച്ചിലാറിലും ജലനിരപ്പ് കുത്തനെ ഉയരുന്നു.
ജൂലായ് എട്ട ് ഞായറാഴ്ച തൃശൂര്‍ ജില്ലയിലെ മാളയ്ക്ക് സമീപമുള്ള മാടത്തുംപടിയില്‍ വര്‍ഗീസ് (62) കടയുടെ ചുമരിടിഞ്ഞ് വീണാണ് മരണമടഞ്ഞത്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യു മന്ത്രി കെ. എം. മാണി അറിയിച്ചു.
പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് 15, 000 രൂപയും ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് 5,000 രൂപയുമായിരിക്കും നഷ്ടപരിഹാരത്തുകയായി നല്‍കുകയെന്ന് ജൂലായ് എട്ട ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ തിമിര്‍ത്തുപെയ്യുകയാണ്. ഒരാഴ്ച മുമ്പ് ശക്തി പ്രാപിച്ച മഴ ശക്തമായി തന്നെ തുടരുകയാണ്. ഇതുവരെ വടക്കന്‍ ജില്ലകളില്‍ കേന്ദ്രീകരിച്ചിരുന്ന കാലവര്‍ഷം തെക്കന്‍ കേരളത്തിലും ശക്തിപ്രാപിച്ചിട്ട ുണ്ട്.
ജൂലായ് ഏഴ് ശനിയാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചുഴലിക്കാറ്റടിച്ചു. തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും കൃഷിനാശമുണ്ടായി. നഗരത്തില്‍ വൃക്ഷങ്ങള്‍ വീണും മറ്റും ഗതാഗത തടസമുണ്ടായി. എന്നാല്‍ ഇനി ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂന്നാറില്‍ 18 സെന്റിമീറ്ററും പീരുമേട്ട ിലും വാള്‍പ്പാറയിലും 13 സെന്റിമീറ്ററും എറണാകുളം ജില്ലയിലെ പിറവത്ത് 12 സെന്റിമീറ്ററും കണ്ണൂരിലെ ഇരിക്കൂറിലും തൃശൂരിലെ ചാലക്കുടിയില്‍ 10 സെന്റീമീറ്ററും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
നിലമ്പൂര്‍, വൈത്തിരി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ ആറ് സെന്റിമീറ്റര്‍ വീതം മഴ പെയ്തു. വടകര, ചിറ്റൂര്‍, തൃശൂര്‍ ജില്ലയിലെ എനാമക്കല്‍, ദേവികുളം, കൊല്ലം എന്നിവടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ വീതം മഴ പെയ്തു.
അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം ശക്തിയായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 56 മുതല്‍ 62 വരെയാകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications