അബുദാബി ഡോക്ടര്‍മാര്‍ ആര്‍സിസിയില്‍
തിരുവനന്തപുരം: അബുദാബിയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാര്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) ആയുര്‍വേദ ഗവേഷണ വിഭാഗം സന്ദര്‍ശിച്ചു.
അബുദാബി ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സമാന്തര വൈദ്യവിഭാഗത്തിലെ ഡോ. സസ്സാന്‍ ബെജാദും പാരമ്പര്യ വൈദ്യവിഭാഗം ഡയറക്ടര്‍ ഡോ. മേസന്‍ അലി നാസിയുമാണ് ജൂലായ് ഏഴ് ശനിയാഴ്ച ആര്‍സിസിയിലെത്തിയത്. അര്‍ബുദ ചികിത്സയ്ക്ക് ആയുര്‍വേദത്തിലുള്ള രീതികളെ കുറിച്ചുള്ള സമഗ്രപഠനം തയാറാക്കി അബുദാബിയില്‍ സമര്‍പ്പിക്കുമെന്ന് ഇരുവരും വാര്‍ത്താലേഖകരെ അറിയിച്ചു.
രക്താര്‍ബുദവും കുടലിനെ ബാധിക്കുന്ന അര്‍ബുദവും അബുദാബിയില്‍ വര്‍ധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി എ. കെ. ആന്റണിയെയും ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ചു.
ആര്‍സിസിയിലെ അഞ്ച് കിടക്കകളുള്ള ആയുര്‍വേദ വിഭാഗം 1999ലാണ് തുടങ്ങിയത്. അര്‍ബുദചികിത്സയ്ക്ക് പാരമ്പര്യവൈദ്യം ഉപയോഗിക്കാനും ആധുനികവൈദ്യവുമായി ആയുര്‍വേദ ചികിത്സയെ സംയോജിപ്പിക്കാനുമാണ് ഇവിടെ ശ്രമം നടക്കുന്നത്.












Click it and Unblock the Notifications