Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ദില്ലിയിലേക്ക് കടന്നതായി സംശയം

തിരുവനന്തപുരം: മുന്‍ ഐജി ലക്ഷമണയുടെ മകള്‍ സംഗീത ലക്ഷമണയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ സുരേഷ്കുമാര്‍ കുഞ്ഞുങ്ങളെയും കൊണ്ട് തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് കടന്നതായി സംശയം.

വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് സുരേഷ്കുമാറില്‍ നിന്നും കുട്ട ികളെ വിട്ട ുകിട്ട ണമെന്ന് ആവശ്യപ്പെട്ട ് എറണാകുളം പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ ജൂലായ് ആറ് വെള്ളിയാഴ്ച സംഗീത കുത്തിയിരുപ്പ് നടത്തിയിരുന്നു. സംഗീത നല്‍കിയ ഹേബിയസ് കോര്‍പ്പിയസ് ഹര്‍ജിയെ തുടര്‍ന്ന് കുട്ട ികളെ ഹാജരാക്കാന്‍ കോടതി ഉത്തരവുമിട്ടു.

സംസ്ഥാന ഭൂപണയ ബാങ്ക് മാനേജിംഗ് ഡയറക്ടറായ സുരേഷ്കുമാര്‍ മക്കളായ 10 വയസുള്ള അഭിമന്യുവിനെയും 15 വയസുള്ള ആനന്ദിനെയും കൂട്ട ി തിരുവനന്തപുരത്തു നിന്നും ദില്ലിയില്‍ പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദില്ലിയിലെ കേരളാ ഹൗസിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തിരച്ചില്‍ നടത്താന്‍ ദില്ലി പൊലീസിനോട് അഭ്യര്‍ത്ഥിച്ചിട്ട ുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സുരേഷിന്റെയും കുട്ട ികളുടെയും ചിത്രങ്ങള്‍ കേരളത്തിലെയും ദില്ലിയിലെയും പത്രങ്ങളില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടുമുണ്ട്. വിവാഹമോചനത്തിന് ശേഷം കുട്ടികളെ സംഗീതയുടെ കൂടെ വിടാനാണ് കോടതി ഉത്തരവായത്. ഇതിനെ തുടര്‍ന്ന് സംഗീത കുട്ട ികളെ എറണാകുളത്തുള്ള തന്റെ വസതിയില്‍ താമസിപ്പിച്ചുവരികയായിരുന്നു.

സംഗീതയുടെ വീട്ട ില്‍ കുട്ട ികള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് സുരേഷിന്റെ അച്ഛനും ബന്ധുക്കളും ആരോപിക്കുന്നത്. സ്കൂളില്‍ നിന്നും കുട്ട ികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഗീത ആരോപിക്കുന്നത്. എന്നാല്‍ കുട്ടികള്‍ സ്വമനസാലെ വന്നതാണെന്നും കുട്ട ികളെ തിരുവനന്തപുരത്തുള്ള സുരേഷിന്റെ വീട്ട ിലേക്ക് അയക്കുകയാണെന്നും സന്ദേശം ലഭിച്ചിരുന്നുവെന്ന് സുരേഷിന്റെ ബന്ധുക്കളും അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+