Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് നേരിയ ഭൂചലനം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നേരിയ ഭൂചലനമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട ുകള്‍.

വിഴിഞ്ഞം, കോട്ട പ്പുറം പ്രദേശത്താണ് ജൂലായ് ഒമ്പത് തിങ്കളാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ട തായി സ്ഥലവാസികള്‍ അറിയിച്ചത്. എന്നാല്‍ ഇത് വിദഗ്ധര്‍ സ്ഥിരീകരിച്ചിട്ട ില്ല. ആറ്റുകാലിന് സമീപം കാലടിയില്‍ ഒരു കിണര്‍ ഭാഗികമായി ഇടിഞ്ഞുതാണു. കനത്ത മഴ മൂലം ഭൂഗര്‍ഭജലം ഉയര്‍ത്തിയ സമ്മര്‍ദ്ദം മൂലമാണ് ഇത് സംഭവിച്ചതെന്ന് ഭൗമശാസ്ത്രപഠന കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

ഇതിനൊപ്പം തലസ്ഥാനനഗരിയില്‍ കനത്ത മഴ മൂലം ആറ് വീടുകള്‍ പൂര്‍ണ്ണമായും 150 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ട ുണ്ട്. കനത്ത മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ട ുണ്ട്. കിഴക്കേകോട്ട , തമ്പാനൂര്‍ ഭാഗത്ത് വെള്ളം കയറിയത് മൂലം ഗതാഗത തടസമുണ്ടായി.

പാറ്റൂര്‍, കുന്നുകുഴി, കരമന, പാപ്പനംകോട് പ്രദേശങ്ങളിലും വെള്ളം കയറിയിട്ട ുണ്ട്. ദുരിതാശ്വാസ നടപടികള്‍ അപര്യാപ്തമെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നുണ്ട്.

വിഴിഞ്ഞം, പെരുമാതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ഭിത്തി തകര്‍ത്തു തീരം കൈയേറിയ തിരമാലകള്‍ നിരവധി വീടുകള്‍ തകര്‍ത്തു. തിരുവനന്തപുരത്ത് മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 150 കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+