Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യസേവന പദ്ധതിയുമായി മെഡിബിസ്

ബാംഗ്ലൂര്‍: വിദേശഇന്ത്യക്കാരുടെ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ആരോഗ്യരംഗത്ത് സമഗ്രസേവനം നല്കുന്ന പദ്ധതിയുമായി മെഡിബിസ്. മെഡിഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് 365 ദിവസവും ചികിത്സാ സേവനം ലഭിക്കും. ദിവസവും 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.

വര്‍ഷത്തിലൊരിക്കാല്‍ സൗജന്യമായി സമ്പൂര്‍ണ്ണ പരിശോധനയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ ചേരണമെങ്കില്‍ ഏകദേശം 11,700 രൂപ(249 യുഎസ് ഡോളര്‍)അംഗത്വ ഫീസായി നല്കണം. മാതാപിതാക്കളെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ കുടിയേറേണ്ടിവന്നവര്‍ക്ക് ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് മെഡിബിസ് ഡോട്ട്കോം സിഇഒ സൂര്യനാരായണന്‍ പറഞ്ഞു.

പ്രിയപ്പെട്ട അച്ഛനമ്മമാരെയും ബന്ധുക്കളെയും നാട്ടില്‍ തനിച്ചാക്കി, വര്‍ഷങ്ങളായി യുഎസില്‍ താമസിക്കുന്ന ഒട്ടേറെ ചെറുപ്പക്കാരുണ്ട്. സാമ്പത്തികമായി വീട്ടുകാരെ സഹായിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അവര്‍ക്ക് വീട്ടുകാരുടെ ആരോഗ്യകാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ കഴിയാറില്ല. ഈ കുറവ് നികത്താനാണ് മെഡിഗിഫ്റ്റ് എന്ന പദ്ധതി കൊണ്ടുവന്നത് - അദ്ദേഹം പറഞ്ഞു.

സ്വകാര്യമായ ശ്രദ്ധയും പരിചരണവും നല്കുന്നു എന്നതാണ് മെഡിഗിഫ്റ്റിന്റെ പ്രത്യേകത. മെഡിഗിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത് സമ്പൂര്‍ണ്ണ ആരോഗ്യം എന്ന വിലമതിക്കാനാവാത്ത സമ്മാനമാണ് - സൂര്യനാരായണന്‍ പറഞ്ഞു.

മെഡിഗിഫ്റ്റ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആറ് സേവനങ്ങള്‍ ലഭിക്കും:

1. വ്യക്തിപരമായ ചികിത്സാ സേവനം
2.വര്‍ഷത്തിലൊരിക്കല്‍ സമ്പൂര്‍ണ്ണമായ സൗജന്യ പരിശോധന
3. മെഡികാര്‍ഡ് ഗോള്‍ഡ് എന്ന ഐഡന്ററ്റി കാര്‍ഡ്
4. മെഡികണ്‍സള്‍ട്ട്- ഇതു പ്രകാരം വിദഗ്ധഡോക്ടറുമായി സൗജന്യമായി രോഗത്തെപ്പറ്റി ഒരു തവണ കണ്‍സള്‍ട്ട് ചെയ്യാം. പിന്നീട് ആ ഡോക്ടര്‍ വര്‍ഷത്തില്‍ ആറുതവണ രോഗിയുടെ വീട്ടില്‍ വന്ന് പരിശോധന നടത്തും.
5. മെഡി ക്രെഡിറ്റ്- ഇതനുസരിച്ച് 1500 രൂപയുടെ മരുന്നോ മറ്റു സാധനങ്ങളോ വായ്പയായി മെഡിബിസ് വഴി വാങ്ങാം. ആവശ്യപ്പെടുന്ന മരുന്നും മറ്റും സൗജന്യമായി മെഡിബിസ് വീട്ടിലെത്തിക്കും.
6. മെഡി ഇന്‍ഷുറന്‍സ്- മെഡിക്കല്‍ ഇന്‍ഷൂറന്‍സും നല്ല ആശുപത്രികളില്‍ ചികിത്സയ്ക്ക് മുന്‍ഗണനയും ഇതുവഴി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+