നടന്‍ ശരത്കുമാര്‍ രാജ്യസഭയിലേക്ക് മത്സരിക്കും
ചെന്നൈ: ചലച്ചിത്രനടന്‍ ശരത്കുമാര്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കും. ഡിഎംകെ നേതാവ് കരുണാനിധി ജൂലായ് 10 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ജൂലായ് 23നാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ നിന്നുള്ള ആറ് രാജ്യസഭാസീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് മത്സരം. സ്ഥാനമൊഴിയുന്ന ഡിഎംകെയുടെ വി.പി. ദൊരൈസ്വാമിയുടെ ഒഴിവിലേക്കാണ് ശരത്കുമാര്‍ മത്സരിക്കുന്നത്.
രാജ്യസഭാസീറ്റുകളിലേക്ക് മത്സരിക്കുന്ന എഐഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കഴിഞ്ഞ ദിവസം എഐഎഡിഎംകെ നേതാവ് ജെ. ജയലളിത പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെ ഒരു സീറ്റ് സഖ്യകക്ഷിയായ തമിഴ് മാനിലാ കോണ്‍ഗ്രസിന് നല്കും.
ശരത്കുമാര്‍ നേരത്തെയും ഡിഎംകെയ്ക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്. 1998ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയില്‍ നിന്നും മത്സരിച്ച അദ്ദേഹം തോല്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും അദ്ദേഹം ഡിഎംകെയ്ക്കു വേണ്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഇപ്പോള്‍ സൗത്ത്ഇന്ത്യന്‍ ആര്‍ടിസ്റ്സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ശരത്കുമാര്‍ .












Click it and Unblock the Notifications