നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
തിരുവനന്തപുരം: ഡാമുകള്‍ തുറന്നുവിടുന്നതിനാല്‍ നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് നിര്‍ദേശം. വിവിധ ഡാമുകള്‍ തുറന്നുവിടുന്നതിനാല്‍ നദികളിലെ ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്.
പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകള്‍ ഏതുനിമിഷവും തുറന്നുവിടാം. കനത്തമഴമൂലം ഈ ഡാമുകളിലെ ജലനിരപ്പ് അപായകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്.
മൂഴിയാര്‍, പമ്പ, കല്ലാര്‍കുറ്റി, കല്ലാര്‍ ഡാമുകളിലെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഡാമുകളുടെ പദ്ധതിപ്രദേശങ്ങളില്‍ കനത്തമഴ പെയ്യുകയാണ്. ജൂലായ് എട്ട് ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 1970. 56 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം കേരളത്തിലെ ജലവൈദ്യുതപദ്ധതികളിലെ റിസര്‍വോയറുകളിലുണ്ട്.












Click it and Unblock the Notifications