നൂറുകണക്കിന് ചാരായപാക്കറ്റുകള്‍ കണ്ടെത്തി
കൊല്ലം: ഒമ്പതു മാസങ്ങള്‍ക്ക് മുമ്പ് ഏതാനും പേരുടെ ജീവനപഹരിച്ച മദ്യദുരന്തം നടന്ന പള്ളിക്കലില്‍ ഒഴിഞ്ഞ ചാരായപാക്കറ്റുകള്‍ കണ്ടെത്തി. ഏകദേശം 500 ഓളം ഒഴിഞ്ഞ ചാരായപാക്കറ്റുകളാണ് തോട്ടിലും മറ്റുമായി നാട്ടുകാര്‍ കണ്ടെടുത്തത്.
കാരിച്ചാല്‍ പാലത്തിനു താഴെയുള്ള കനാലിലാണ് ചാരായപാക്കറ്റുകള്‍ ഒഴുകിവരുന്നത് ശ്രദ്ധയില്‍ പെട്ടത്. മഴവെള്ളത്തില്‍ ഒലിച്ചുവന്നതാണിവയെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ചാരായമുള്ള പാക്കറ്റുകളും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നൂറില്‍ താഴെ കൂടുകള്‍ മാത്രമേ കണ്ടെത്തുള്ളൂയെന്ന് പൊലീസ് പറഞ്ഞു. മദ്യദുരന്തത്തിന് ശേഷവും പള്ളിക്കലില്‍ ചാരായവില്പന നടക്കുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ നാലുപേരെ ചാരായവില്പനയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റുചെയ്തിരുന്നു.












Click it and Unblock the Notifications