എസ്എഫ്ഐ ജാഥയെ ലീഗുകാര്‍ ആക്രമിച്ചു
കണ്ണൂര്‍: എസ്എഫ്ഐ മേഖലാ ജാഥയ്ക്ക് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ജൂലായ് 10 ചൊവാഴ്ച നടന്ന ആക്രമണത്തില്‍ എസ്എഫ്ഐ സംസ്ഥാനസമിതി അംഗം എം. പ്രശാന്തനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.
വളപട്ടണം സ്കൂളിനടുത്തെത്തിയപ്പോഴാണ് ജാഥയ്ക്ക് നേരെ അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. 40 പേരോളമടങ്ങുന്ന മുസ്ലീം ലീഗ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ആയുധങ്ങളേന്തിയായിരുന്നു ലീഗ് സംഘം ജാഥയ്ക്കുനേരെ പാഞ്ഞടുത്തത്.
ചിതറിയോടിയ എസ്എഫ്ഐക്കാര്‍ക്കു നേരെ സംഘം ആക്രമണം നടത്തുകയായിരുന്നു. സംസ്ഥാനസമിതിയംഗം പ്രശാന്തനു പുറമെ ബിനോയി കുര്യന്‍, പി. പ്രശാന്ത്, ഷക്കീല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications