ഹോസ്റലുകളിലെ പീഡനം: റെയ്ഡിന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസി ഹോസ്റലുകളില്‍ ലൈംഗിക പീഡനം നടക്കുന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സ്വകാര്യവ്യക്തികള്‍ നടത്തുന്ന ഹോസ്റലുകളില്‍ ഇടയ്ക്കിടെ അപ്രതീക്ഷിത റെയ്ഡുകള്‍ നടത്താന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങി നടത്തുന്ന ഇത്തരം ഹോസ്റലുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡനത്തിന് ഇരയാക്കുന്നുവെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
ചടയമംഗലം വെട്ടുവഴിയിലെ ആദിവാസി ഹോസ്റലില്‍ മരണമടഞ്ഞ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അജീഷിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ അജീഷിനെ പ്രകൃതിവിരുദ്ധനടപടികള്‍ക്ക് വിധേയനാക്കിയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിയുന്നത്.
ഓരോ കാര്യം നേടാനായി ഹോസ്റലിലെ പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് കാഴ്ചവയ്ക്കാറുണ്ടെന്നും ഹോസ്റല്‍ നടത്തുന്നവര്‍ തന്നെ ഇവരെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്റലുകള്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു.












Click it and Unblock the Notifications