കുഞ്ഞിമംഗലം പഞ്ചായത്ത് സെക്രട്ടറി മരിച്ചനിലയില്‍
കാഞ്ഞങ്ങാട്: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കിനാനൂര്‍ ചായിയോത്ത് അമ്പാടിക്കുഞ്ഞ്(52) ആണ് മരിച്ചത്.
ജൂലായ് 10 ചൊവാഴ്ചയാണ് വിഷംഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ അമ്പാടിക്കുഞ്ഞിനെ കുടുംബാംഗങ്ങള്‍ വീട്ടിലെ മുറിയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാമ്പത്തികപ്രതിസന്ധിമൂലമാണ് ആത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു. നേരത്തെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു അമ്പാടിക്കുഞ്ഞ്. അന്ന് അവിടുത്തെ ഭരണസമിതി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ഈയിടെ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.അമ്പാടിക്കുഞ്ഞിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications