ബുഷിന്റെ ഇന്ത്യാസന്ദര്‍ശനം തീരുമാനമായിട്ടില്ല
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷ് ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമായിട്ടില്ലെന്ന് ഒരു വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
പ്രസിഡണ്ട് ഇന്ത്യ സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പു നല്‍കാനാകുമോ എന്ന് ഒരു വാര്‍ത്താലേഖകന്‍ ചോദിച്ചപ്പോള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറി ഫ്ലീഷറാണ് ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ലെന്ന് മറുപടി നല്‍കിയത്. ഇങ്ങനെയൊരു യാത്രയെക്കുറിച്ച് തങ്ങള്‍ ഇതുവരെ പരസ്യപ്രസ്താവനയിറക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുഷ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും ബന്ധം പുലര്‍ത്തിയതിനു ശേഷം ഒരുമിച്ചായിരിക്കും സന്ദര്‍ശനതീയതി പ്രഖ്യാപിക്കുക എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.












Click it and Unblock the Notifications