Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ത്രൈമാസങ്ങളില്‍ സത്യത്തിന് റെക്കോഡ് ലാഭം

ഹൈദരാബാദ്: ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ത്രൈമാസക്കാലയളവില്‍ വിവരസാങ്കേതിക സ്ഥാപനമായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസ് ലിമിറ്റഡിന്റെ (സത്യം) ലാഭം 140.05 ശതമാനം കൂടി.

2002 സാമ്പത്തികവര്‍ഷത്തില്‍ ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തില്‍ 121.46 കോടി രൂപയുടെ അറ്റാദായമാണ് സത്യം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സത്യത്തിന്റെ അറ്റാദായം 50.36 കോടി രൂപയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച 2001 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ ആകെ അറ്റാദായം 316.16 കോടി രൂപയാണ്.

സോഫ്റ്റ്വെയര്‍ കയറ്റുമതിയിലുള്ള വര്‍ദ്ധനവാണ് ഈ വര്‍ദ്ധനവ് നേടാന്‍ സത്യത്തെ സഹായിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 227.91 കോടി രൂപയുടെ സോഫ്റ്റ്വെയറിനെ അപേക്ഷിച്ച് ഇത്തവണ 400.74 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. അമേരിക്കയില്‍ വിവരസാങ്കേതികവിദ്യാ രംഗത്ത് മാന്ദ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+