മധ്യപ്രദേശില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 40 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് ചുരുങ്ങിയത് 40 പേര്‍ മരിച്ചതായി സംശയിക്കുന്നു. ജൂലായ് 11 ചൊവാഴ്ച രാത്രി ദാമോ ജില്ലയിലെ ബതിയാഗഡ് ഗ്രാമത്തിലാണ് അത്യാഹിതം നടന്നത്.
ഇതുവരെ 20 മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ 10 പേരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദാമോ ജില്ലാ കളക്ടര്‍ അരുണ്‍ തിവാരി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരുന്നു.
ബസില്‍ ആകെ 60 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.












Click it and Unblock the Notifications