കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫ് എത്തുന്നത് 19 അംഗ സംഘവുമായി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി അല്‍ ബിഹാരി വാജ്പേയിയുമായുള്ള ഉച്ചകോടിക്ക് ജൂലായ് 14 ശനിയാഴ്ച ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് 19 അംഗ സംഘത്തെയായിരിക്കും നയിക്കുക. ഇക്കാര്യം പാകിസ്ഥാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.

വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍, വിദേശകാര്യ സെക്രട്ടറി ഇനാമുള്‍ ഹഖ്, ദക്ഷിണേഷ്യ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ റഷീദ് സലിം ഖാന്‍, വിദേശകാര്യവകുപ്പ് വക്താവ് ബ്രിഗേഡിയര്‍ റഷീദ് ഖുറേഷി, പ്രസിഡണ്ടിന്റെ സൈനിക സെക്രട്ടറി, വാര്‍ത്താവിതരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കു പുറമെ പ്രോട്ടോകോള്‍ മേധാവിയും ഉപമേധാവിയും മറ്റു വകുപ്പുകളിലെ ചില പ്രമുഖവ്യക്തികളുമാണ് മുഷാറഫിനോടൊപ്പം ഇന്ത്യയിലെത്തുക.

വാണിജ്യമന്ത്രി അബ്ദുള്‍ റസാഖ് സംഘത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്. വാണിജ്യവും വ്യവസായവും ഉച്ചകോടിയില്‍ പ്രധാനവിഷയമല്ലെന്നും കശ്മീരിനു തന്നെയാണ് പ്രധാന്യമെന്നുമാണ് ഈ നീക്കം നല്‍കുന്ന സൂചന. കശ്മീര്‍ പ്രശ്നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണ് മുഷാറഫ് ചെറിയ സംഘമായി വരുന്നതെന്നും കരുതുന്നു.

സംഭാഷണത്തില്‍ മുഷാറഫിന്റെ പ്രധാനസഹായി വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താറായിരിക്കും. മുമ്പു നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചകളിലും സത്താര്‍ പ്രധാന പങ്കു കൊണ്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X