കടലുണ്ടി: നാട്ടുകാര്‍ ജനകീയാന്വേഷണം നടത്തും
കോഴിക്കോട്: കടലുണ്ടി തീവണ്ടി അപകടത്തെക്കുറിച്ചുള്ള റെയില്‍വെ അന്വേഷണം പ്രഹസനമാകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ജനകീയാന്വേഷണം നടത്താന്‍ തീരുമാനിച്ചു.
അന്വേഷണത്തിനായി പൊതുജനങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, നിയമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വള്ളിക്കുന്ന്, പരപ്പനങ്ങാടി, കടലുണ്ടി എന്നീ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍ സമിതിയില്‍ അംഗങ്ങളാണ്. കടലുണ്ടി, പരപ്പനങ്ങാടി സ്വദേശികളാണ് ജനകീയാന്വേഷണത്തില്‍ പങ്കുകൊള്ളുന്നത്.
ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പെരുമണ്‍ ദുരന്തത്തെപ്പോലെ ഏതെങ്കിലും ഭൂമിശാസ്ത്രപരമായതോ പ്രകൃതിശക്തികളുമായി ബന്ധപ്പെട്ടതോ ആയ കാരണങ്ങള്‍ നിരത്തി തടിതപ്പാനാണ് റെയില്‍വെ അധികൃതരുടെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി, റെയില്‍വെ സഹമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
അന്വേഷണത്തിന്റെ ആദ്യപടിയായി മനുഷ്യാവകാശ കമ്മീഷന് മുന്‍ അംഗം വി.ആര്. കൃഷ്ണയ്യര്‍ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തും. പൊതുജനങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, നിയമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. തെളിവെടുപ്പ് സമയത്ത് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരുടെ സത്യവാങ്മൂലവം സമിതി പരിഗണിക്കും.
'ജനനീതി' എന്ന സംഘടനയെ സഹായിക്കുന്ന എഞ്ചിനീയര്‍മാരുടെ സഹകരണവും സമിതിക്കുണ്ട്. കോഴിക്കോട് ആര്‍ഇസിയെ രണ്ട് എഞ്ചിനീയര്‍മാരും അന്വേഷണത്തില്‍ പങ്കാളികളാകും.
ദുരന്തത്തിന്റെ കാരണങ്ങളും ഉത്തരവാദികളെയും കണ്ടെത്തുന്നതോടൊപ്പം ഭാവിയില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ജനകീയാന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അറിയുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications