കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലുണ്ടി: നാട്ടുകാര്‍ ജനകീയാന്വേഷണം നടത്തും

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കടലുണ്ടി തീവണ്ടി അപകടത്തെക്കുറിച്ചുള്ള റെയില്‍വെ അന്വേഷണം പ്രഹസനമാകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ ജനകീയാന്വേഷണം നടത്താന്‍ തീരുമാനിച്ചു.

അന്വേഷണത്തിനായി പൊതുജനങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, നിയമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വള്ളിക്കുന്ന്, പരപ്പനങ്ങാടി, കടലുണ്ടി എന്നീ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍ സമിതിയില്‍ അംഗങ്ങളാണ്. കടലുണ്ടി, പരപ്പനങ്ങാടി സ്വദേശികളാണ് ജനകീയാന്വേഷണത്തില്‍ പങ്കുകൊള്ളുന്നത്.

ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനകീയാന്വേഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പെരുമണ്‍ ദുരന്തത്തെപ്പോലെ ഏതെങ്കിലും ഭൂമിശാസ്ത്രപരമായതോ പ്രകൃതിശക്തികളുമായി ബന്ധപ്പെട്ടതോ ആയ കാരണങ്ങള്‍ നിരത്തി തടിതപ്പാനാണ് റെയില്‍വെ അധികൃതരുടെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി, റെയില്‍വെ സഹമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.

അന്വേഷണത്തിന്റെ ആദ്യപടിയായി മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം വി.ആര്‍. കൃഷ്ണയ്യര്‍ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തും. പൊതുജനങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍, നിയമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും. തെളിവെടുപ്പ് സമയത്ത് നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരുടെ സത്യവാങ്മൂലവം സമിതി പരിഗണിക്കും.

'ജനനീതി' എന്ന സംഘടനയെ സഹായിക്കുന്ന എഞ്ചിനീയര്‍മാരുടെ സഹകരണവും സമിതിക്കുണ്ട്. കോഴിക്കോട് ആര്‍ഇസിയെ രണ്ട് എഞ്ചിനീയര്‍മാരും അന്വേഷണത്തില്‍ പങ്കാളികളാകും.

ദുരന്തത്തിന്റെ കാരണങ്ങളും ഉത്തരവാദികളെയും കണ്ടെത്തുന്നതോടൊപ്പം ഭാവിയില്‍ ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും ജനകീയാന്വേഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X