മക്കളെ സാരിത്തുമ്പില്‍ കെട്ടി അമ്മ ആറ്റില്‍ച്ചാടി
തിരുവനന്തപുരം: സാരിത്തുമ്പില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൂട്ടിക്കെട്ടി അമ്മ കരമനയാറ്റില്‍ച്ചാടി മരിച്ചു. ജൂലായ് 11 ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ തിരുവല്ലം പാലത്തിന് സമീപം ഇവരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു.
കാരയ്ക്കാമണ്ഡപം പൊറ്റവിള പുത്തന്‍വീട്ടില്‍ സുധീറിന്റെ ഭാര്യ നബീസത്ത് (26) ആണ് തന്റെ മക്കളായ ഇബനുവിനെയും (ഒന്നര) നൂഹുവിനെയും (മൂന്നര) സാരിത്തുമ്പില്‍ക്കെട്ടി ആറ്റില്‍ച്ചാടി മരിച്ചത്. ജൂലായ് ഒമ്പത് തിങ്കളാഴ്ച വൈകുന്നേരം നാലരയോടടുത്ത് ഓട്ടോയില്‍ വന്ന നബീസത്ത് മക്കളെ കൂട്ടിക്കെട്ടി കരമനപാലത്തില്‍ നിന്ന് ആറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലവത്തായില്ല. രണ്ടു ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ തിരുവല്ലം പാലത്തിനടുത്ത് അടിഞ്ഞത്. പാലത്തിന് സമീപം വാഹനങ്ങള്‍ കഴുകാനിടുന്ന സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സാമ്പത്തിക ബുദ്ധിമുട്ടാണ് മക്കളെയും എടുത്ത് ആറ്റില്‍ച്ചാടാന്‍ നബീസത്തിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications