കാലവര്‍ഷം: മരണം 78 ആയി
തിരുവനന്തപുരം: ഇടുക്കിയിലെ ഉടുമ്പന്നൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ഉരുള്‍പൊട്ടലിലും പെട്ട് 25 പേരാണ് മരിച്ചത്.
കേരള സര്‍ക്കാര്‍ ജൂലായ് 10 ചൊവാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ 77 മരണമായിരുന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ജൂലായ് 11 ബുധനാഴ്ചയാണ് വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്.
സംസ്ഥാനമാകമാനം പെയ്യുന്ന കനത്ത മഴയില്‍ രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ കെടുതിക്കിരയായിട്ടുണ്ട്. ഒട്ടേറെ പേര് ഭവനരഹരിതരായി. ഇടുക്കി ജില്ലയില്‍ മാത്രം 10 പേര് മരിച്ചു. 15 ഗ്രാമങ്ങളെ കാലവര്‍ഷം സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും നശിച്ചു.
പ്രളയ ഭീതി നേരിടുന്ന തെക്കന്‍ കേരളത്തിലെ മിക്കവാറും ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഉടുമ്പന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും കരസേനയും രംഗത്തുണ്ട്. ചെങ്ങന്നൂരില്‍ കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ മൂന്നു കുടുംബാംഗങ്ങളെ നാവികസേന രക്ഷപ്പെടുത്തി.
ഇടുക്കി ജില്ലയില്‍ അടുത്ത മൂന്നു ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 11 ബുധനാഴ്ച അവധിയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications