കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം: മരണം 78 ആയി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഇടുക്കിയിലെ ഉടുമ്പന്നൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഈ വര്‍ഷം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 78 ആയി. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ഉരുള്‍പൊട്ടലിലും പെട്ട് 25 പേരാണ് മരിച്ചത്.

കേരള സര്‍ക്കാര്‍ ജൂലായ് 10 ചൊവാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ 77 മരണമായിരുന്നു റിപ്പോര്‍ട്ടു ചെയ്തിരുന്നത്. ജൂലായ് 11 ബുധനാഴ്ചയാണ് വിക്ടര്‍ ജോര്‍ജിന്റെ മൃതദേഹം കണ്ടെത്തിയത്.

സംസ്ഥാനമാകമാനം പെയ്യുന്ന കനത്ത മഴയില്‍ രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ കെടുതിക്കിരയായിട്ടുണ്ട്. ഒട്ടേറെ പേര്‍ ഭവനരഹരിതരായി. ഇടുക്കി ജില്ലയില്‍ മാത്രം 10 പേര്‍ മരിച്ചു. 15 ഗ്രാമങ്ങളെ കാലവര്‍ഷം സാരമായി ബാധിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും നശിച്ചു.

പ്രളയ ഭീതി നേരിടുന്ന തെക്കന്‍ കേരളത്തിലെ മിക്കവാറും ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഉടുമ്പന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും കരസേനയും രംഗത്തുണ്ട്. ചെങ്ങന്നൂരില്‍ കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ മൂന്നു കുടുംബാംഗങ്ങളെ നാവികസേന രക്ഷപ്പെടുത്തി.

ഇടുക്കി ജില്ലയില്‍ അടുത്ത മൂന്നു ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലായ് 11 ബുധനാഴ്ച അവധിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X