സ്വാതന്ത്യ്ര സ്മാരകം തകര്‍ന്നത് അന്വേഷിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പില്‍ നിര്‍മ്മിച്ച സ്വാതന്ത്യ്രസ്മാരകം തകര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. ജൂലായ് 11 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്യ്രത്തിന്റെ സുവര്‍ണജൂബിലിയുടെ ഭാഗമായി നിര്‍മ്മിച്ച സ്മാരകം കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച നിലംപൊത്തുകയായിരുന്നു. ഉദ്ഘാടനം ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ത്തന്നെയാണ് സ്മാരകം ഇടിഞ്ഞു വീണത്.
ഒട്ടേറെ വിവാദങ്ങള്‍ വിളിച്ചുവരുത്തിയ സ്മാരകം മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കഴിഞ്ഞ മാര്‍ച്ച് 27നാണ് ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുപ്പിനു മുമ്പ് സ്മാരകം തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെ.പി. സോമനായിരുന്നു സ്മാരകത്തിന്റെ ശില്പി.
കുഴമണ്ണ് ഉപയോഗിച്ച് വെട്ടുകല്ല് കെട്ടിയതുകൊണ്ടാണ് സ്മാരകം ആദ്യമഴയില്‍ തന്നെ നിലംപൊത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സ്മാരകം നിര്‍മ്മിച്ചത്. സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍ ലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് ഇത്തരമൊരു ശില്പം നിര്‍മ്മിക്കുന്നതിനെതിരെ നിര്‍മ്മാണഘട്ടത്തില്‍ത്തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.












Click it and Unblock the Notifications