'മുവാറ്റുപുഴയെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിക്കണം'
മുവാറ്റുപുഴ: കാലവര്‍ഷക്കെടുതിയില്‍ വീര്‍പ്പുമുട്ടുന്ന മുവാറ്റുപുഴയെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്ന് മുവാറ്റുപുഴ എംഎല്‍എ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
താന്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിയെ കാണുമെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എംഎല്‍എ പറഞ്ഞു. ദ്രുതകാലാടിസ്ഥാനത്തില്‍ ശാശ്വതമായ പരിഹാരമാണ് ഇപ്പോള്‍ മുവാറ്റുപുഴയ്ക്കാവശ്യം.
കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications