കാലവര്‍ഷം: 6 പേര്‍ കൂടി മരിച്ചു
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ ജൂലായ് 11 ബുധനാഴ്ച ആറു പേര്‍ കൂടി മരിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും രണ്ടു പേര്‍ വീതവും പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ ഓരോ ആളുകള്‍ വീതവുമാണ് മരിച്ചത്. ഇതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി.
ഇതിനു പുറമെ ഇടുക്കിയിലെ തൊടുപുഴയില്‍ ഉടുമ്പന്നൂരിന് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു. കുമളി മത്തായിപ്പാറ സ്വദേശി വിദ്യാധരന്റെ (38) മൃതദേഹമാണ് ബുധനാഴ്ച കണ്ടെടുത്തത്.
തിരുവനന്തപുരം വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി വിമല്‍ ഹൗസില്‍ മണിയന്‍ (52) ശക്തിയായ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വെള്ളറട പന്നിമല മണ്ണാത്തിപ്പാറയിലെ ചെല്ലയ്യന്‍ (48) കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ വീണ് മരിച്ചു.
പത്തനംതിട്ടയില്‍ കോഴഞ്ചേരി സ്വദേശി സണ്ണി ബേബി (32), ആലപ്പുഴ പള്ളിക്കാട് താലൂക്കിലെ തിരുവാന്‍ കൃഷ്ണന്‍ (72) എന്നിവരും ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട് മരിച്ചു. എറണാകുളം ജില്ലയിലെ പായിപ്ര പട്ടറായിക്കുടി ഹരിക്കുട്ടന്റെ മകള്‍ ഹരിത (4) വീടിനു പിറകിലുള്ള വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്.












Click it and Unblock the Notifications