ഗള്‍ഫ്-കൊച്ചി കപ്പല്‍ സര്‍വീസ് അട്ടിമറിക്കാന്‍ ശ്രമം
തിരുവനന്തപുരം: ഗള്‍ഫ് മേഖലയില്‍ നിന്നും കൊച്ചിയിലേക്ക് ആരംഭിച്ച കപ്പല്‍ സര്‍വീസ് അട്ടിമറിക്കാന്‍ ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വിമാനക്കമ്പനി ശ്രമിക്കുന്നതായി സംശയം.
കൂടുതല്‍ യാത്രക്കാര്‍ കപ്പല്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ തങ്ങളുടെ ബിസിനസിന് ദോഷമാകുമെന്ന് കണ്ടാണ് വിമാനക്കമ്പനി ഈ നീക്കം നടത്തുന്നതെന്ന് പറയപ്പെടുന്നു. ജൂലായ് 11 ബുധനാഴ്ച എത്തിച്ചേരുന്ന കപ്പലില്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ യാത്രക്കാരുണ്ടായിരിന്നിട്ടും മുംബൈയില്‍ നങ്കൂരമിടാന്‍ അനുവദിച്ചില്ല. വിമാനക്കമ്പനി മുംബൈ തുറമുഖ അധികൃതരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതു കൊണ്ടാണിതെന്ന് ആരോപിക്കപ്പെടുന്നു.
ഗള്‍ഫില്‍ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ കപ്പല്‍ നേരത്തെ എത്തിക്കഴിഞ്ഞു. ജൂലായ് 10 ചൊവാഴ്ച മുതല്‍ എല്ലാ മാസവും രണ്ട് സര്‍വീസുകള്‍ വീതം കൊച്ചിയില്‍ നിന്നും ഗള്‍ഫിലേക്ക് ഉണ്ടാകും. ആദ്യത്തെ സര്‍വീസ് മസ്ക്കറ്റ്, ദുബായ്, ദോഹ, ബഹ്റിന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കായിരിക്കും. രണ്ടാമത്തെ സര്‍വീസ് ദുബായ്, ദോഹ, ബഹ്റിന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കായിരിക്കും.
കപ്പലില്‍ ദുബായിലേക്ക് എത്തിച്ചേരുന്നതിന് അഞ്ച് ദിവസമെടുക്കും. ദുബായില്‍ പോയി വരുന്നതിന് ഡെക്ക് വിഭാഗത്തിലെ നിരക്ക് 5,300 രൂപയാണ്. ഒരു വഴിയുള്ള യാത്രയ്ക്ക് 3,700 രൂപയാണ് നിരക്ക്. പുള്‍മാന്‍ ക്യാബിനില്‍ ദുബായിലേക്കുള്ള യാത്രയ്ക്ക് 5,800 രൂപയാണ്. മടക്കയാത്രയും കൂടി ചേര്‍ത്ത് 8,750 രൂപയാകും.
സ്റാന്‍ഡേര്‍ഡ് ക്യാബിന്‍ യാത്രയ്ക്ക് ഒരു വഴിക്ക് 8,000 രൂപയും മടക്കയാത്രയും ചേര്‍ത്ത് 10,000 രൂപയുമാണ് നിരക്ക്. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉള്‍പ്പടെയാണ് ഈ നിരക്കുകള്‍.












Click it and Unblock the Notifications